ലൈംഗീക പീഡന പരാതി; ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

dyfi
dyfi

ലൈംഗീക പീഡന പരാതിയില്‍ സിപിഐഎം നേതാവിനെതിരെ നടപടി. ഡി വൈ എഫ് ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി.ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി.

സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി. സുജിത്തിനെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി.

Tags