വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയോളം തട്ടി ; പ്രതി കൊച്ചിയില്‍ പിടിയില്‍

arrest
arrest

കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മോസ്റ്റ്ലാന്‍ഡ്സ്, ട്രാവല്‍ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു മുകേഷ് മോഹനന്‍.

വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പ്രതി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി മുകേഷ് മോഹനനെയാണ് പൊലീസ് പിടികൂടിയത്. വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി മുകേഷ് തട്ടിയത് ഒരു കോടി രൂപയാണെന്ന് പൊലീസ് പറഞ്ഞു.കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മോസ്റ്റ്ലാന്‍ഡ്സ്, ട്രാവല്‍ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു മുകേഷ് മോഹനന്‍.

അയര്‍ലന്റ്, ഓസ്‌ട്രേലിയ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാദ്ഗാനം ചെയ്താണ് യുവതീ യുവാക്കളില്‍ നിന്നും ഇയാള്‍ 2 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെ തട്ടിയെടുത്തത്. പണം നല്‍കി ജോലിയും കാത്തിരുന്നിട്ടും ഒരു ഓഫറും വന്നില്ല, വര്‍ഷം രണ്ട് കഴിഞ്ഞിട്ടും വിസ ലഭിക്കാത്ത ആളുകള്‍ പരാതിയുമായി എത്തി. എന്നാല്‍ വാങ്ങിയെടുത്ത തുകയും തിരിച്ചു കൊടുക്കാന്‍ മുകേഷ് തയ്യാറായില്ല.

ഇതോടെയാണ് പണം നല്‍കിയവര്‍ക്ക് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് തമിഴ്‌നാട്ടിലും ഓഫീസുണ്ടെന്നും ഇത്തരത്തില്‍ നൂറിനു മുകളില്‍ ആളുകളെ പറ്റിച്ച് കാശ് തട്ടിയെയുത്തതായും പൊലീസ് പറയുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags