മദ്യപിച്ച് ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി തലശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ അറസ്റ്റില്‍


കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറാണ് ബലരാജന്‍.
കണ്ണൂര്‍ തലശ്ശേരിയില്‍ മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശി ബലരാജന്‍ ആണ് പിടിയിലായത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറാണ് ബലരാജന്‍.
ചൊവ്വാഴ്ച വൈകിട്ട് തലശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടിയിരുന്ന ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി ബസ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് വരുന്നതിനിടെ അപകടം സംഭവിച്ചിരുന്നു. സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന ബസ് ഒരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി. പരിശോധനയില്‍ ഡ്രൈവര്‍ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായതോടെ തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ വെച്ച് തന്നെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.