എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ചു; ഫോര്‍ട്ട് കൊച്ചിയില്‍ ബസ് ഡ്രൈവര്‍ പിടിയില്‍

google news
arrest

ഫോര്‍ട്ട് കൊച്ചിയില്‍ എംഡിഎംഎ ഉപയോഗിച്ച ശേഷം ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. പൂക്കാട്ടുപടി എടത്തല സ്വദേശി ഷെബിന്‍ പരീതിനെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു
മയക്കുമരുന്ന് ലഭിച്ചതിന്റെ ഉറവിടം അന്വേഷിക്കുകയാണ് പൊലീസ്. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സുല്‍ത്താന്‍ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ഷെബിന്‍.

Tags