മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തി ; രണ്ടു പേര്‍ അറസ്റ്റില്‍
Oct 21, 2024, 08:04 IST
മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48) കിഴക്കമ്പലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
ഡ്രോണ്‍ പറത്തുന്നതിന് നിരോധമുള്ള മേഖലയാണ് മട്ടാഞ്ചേരി സിനഗോഗ്. ഇതു ലംഘിച്ചതിനാണ് അറസ്റ്റ്. കൊച്ചി മേഖലയിലെ റെഡ് സോണ്‍ ഏരിയകളാണ് ഇത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി പത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അനുസരിച്ച് മാത്രമേ റെഡ് സോണില്‍ ഡ്രോണ്‍ പറത്താനാകൂ.