വടകര വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പത്തുമാസമായി ആശുപത്രിയില്‍ തുടരുന്ന ദൃഷാന ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും
Dec 9, 2024, 07:37 IST


വീടിന്റെ അന്തരീക്ഷത്തിലേക്ക് മാറിയാല്‍ ചെറിയ മാറ്റമുണ്ടായേക്കാമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് ദൃഷാനയെ ആശുപത്രിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് മാറ്റുന്നത്.
വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പത്തുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുന്ന ദൃഷാന ഇന്ന് വാടക വീട്ടിലേക്ക് മടങ്ങിയേക്കും. വീടിന്റെ അന്തരീക്ഷത്തിലേക്ക് മാറിയാല്‍ ചെറിയ മാറ്റമുണ്ടായേക്കാമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് ദൃഷാനയെ ആശുപത്രിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് മാറ്റുന്നത്. ഇടിച്ചു തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ കേസിലെ പ്രതി ഷെജീലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കണമെന്നും മാപ്പില്ലെന്നും കുടുംബം പ്രതികരിച്ചു.
അതേസമയം, ഷെജീലിനെ ദുബായിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. അധികം വൈകാതെ തന്നെ ഇയാള്‍ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്.