എഴുത്തുകാരൻ ഡോ. പി.കെ. സുകുമാരൻ അന്തരിച്ചു

Author Dr. P.K. Sukumaran passed away

തൃശ്ശൂര്‍:  ശ്രീനാരായണപ്രസ്ഥാനങ്ങളുടെ അമരക്കാരനും എഴുത്തുകാരനും മാനസികരോഗ വിദഗ്ധനുമായ  ഡോ. പി.കെ. സുകുമാരന്‍(82) അന്തരിച്ചു. 2022-ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഈഴവ മഹാസഭ ഉപദേശകന്‍, എസ്.എന്‍. വിദ്യാഭവന്‍ ഡയറക്ടര്‍, ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ജോയിന്റ് സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ വഹിച്ചു.യുക്തിവിചാരം മാസികയുടെ പത്രാധിപരായിരുന്നു. 

Read more:  വികസനസ്വപ്നം യാഥാര്‍ഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി​

തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ സീനിയര്‍ സൈക്യാട്രിസ്റ്റായിരുന്ന അദ്ദേഹം ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. 17 പുസ്തകങ്ങളെഴുതിയിട്ടുണ്ട്. യുക്തിവാദം, ദാര്‍ശനികം, മനഃശാസ്ത്രം, സാമൂഹികപ്രശ്‌നങ്ങള്‍ എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. ബഹുജനസമാജം സ്ഥാപക പ്രസിഡന്റായിരുന്നു. തൃശ്ശൂര്‍ സൈക്യാട്രിക് ഗില്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

സൗത്ത് ഇന്ത്യന്‍ സൈക്യാട്രിക് അസോസിയേഷന്‍, ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അംബേദ്കര്‍ അവാര്‍ഡ്, വൈജ്ഞാനികരംഗത്തെ നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്താരം, സര്‍ഗസ്വരം വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്, കല്‍പ്പറ്റ ബാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടി.

ഭാര്യ: കെ.സി. രത്‌നവല്ലി. മക്കള്‍: ഡോ. സന്തോഷ് (മാനസികാരോഗ്യകേന്ദ്രം, തൃശ്ശൂര്‍), ഡോ. സജീഷ്, (യു.കെ.). മരുമക്കള്‍: ഡോ. ഇന്ദു (ഗൈനക്കോളജിസ്റ്റ്, അശ്വിനി ആശുപത്രി, തൃശ്ശൂര്‍) ഡോ. റോഷി (യു.കെ.). മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറും.
 

Tags