'അമ്മക്ക്' ആണ്‍മക്കളേ ഉള്ളൂ? പെണ്‍മക്കളില്ലേ ? സിനിമാ സംഘടനയുടെ തിരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി പി കെ ശ്രീമതി

sreemathy

താര സംഘടനയായ 'അമ്മ'യിലെ ജനറല്‍ ബോഡി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിമര്‍ശിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി. 'അമ്മ'യ്ക്ക് ആണ്‍മക്കളേ ഉള്ളോ എന്നും പെണ്‍മക്കളില്ലാത്തത് പരിഗണിക്കാത്തത് കൊണ്ടാണോ എന്നുമാണ് പി കെ ശ്രീമതിയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി കെ ശ്രീമതി പ്രതികരിച്ചത്. 'അമ്മക്ക്' ആണ്‍മക്കളേ ഉള്ളൂ? പെണ്‍മക്കളില്ലേ ? അല്ലാ പരിഗണിക്കാത്തത് കൊണ്ടാണോ?' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

മാത്രമല്ല, ജനറല്‍ സേക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീ സാന്നിധ്യമായി കുക്കു പരമേശ്വരന്‍ മത്സരിച്ചിരുന്നുവെങ്കിലും സിദ്ദിഖിനായിരുന്നു നറുക്ക് വീണത്. ഇതിനിടെ സ്ത്രീകള്‍ക്ക് നാല് സീറ്റുകളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യയെ മാത്രം തിരഞ്ഞെടുത്തതിലും തര്‍ക്കം രൂക്ഷമായിരുന്നു. പിന്നീട് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്രമാണ് മത്സരിച്ച അന്‍സിബയെയും സരയുവിനെയും ചേര്‍ത്ത് പ്രശ്‌നം പരിഹരിച്ചത്.

Tags