മല കയറി ശരീരം ഉളുക്കിയോ? സന്നിധാനത്ത് സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റുമായി ഡോക്ടർമാർ റെഡി

Did you sprain your body climbing the mountain? Doctors ready with free physiotherapy unit at Sannidhanam
Did you sprain your body climbing the mountain? Doctors ready with free physiotherapy unit at Sannidhanam

പത്തനംതിട്ട :അയ്യനെ കാണാൻ മല കയറി എത്തുന്ന തീർത്ഥാടകർക്ക് ഉളുക്കിയാലോ പേശി വേദന അനുഭവപ്പെട്ടാലോ ഞൊടിയിടയിൽ ആശ്വാസം നൽകാൻ സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റുമായി ഇതര സംസ്ഥാന ഡോക്ടർമാർ സന്നിധാനത്തുണ്ട്.  ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർത്ഥാടകർക്ക് വേദനസംഹാരിയായി നില കൊള്ളുന്നത്.  സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് സെന്ററിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്.

ഫിസിയോതെറാപ്പിക്ക് പുറമേ പനി, പരിക്ക് പോലുള്ള ഘട്ടങ്ങളിൽ ഇവർ അലോപ്പതി മരുന്നുകളും നൽകുന്നു. ശ്വാസംമുട്ട് അനുഭവപ്പെടുന്നവർക്ക് നെബുലൈസേഷൻ സൗകര്യം, വേദന ശമിപ്പിക്കാൻ ഇഞ്ചക്ഷൻ, അത്യാവശ്യം അലോപ്പതി  മരുന്നുകളും ഇവിടെ സ്റ്റോക്കുണ്ട്. നിർജലീകരണം സംഭവിക്കുന്നവർക്ക് ഒആർഎസ് ലായനിയും റെഡിയാണ്. 

Did you sprain your body climbing the mountain? Doctors ready with free physiotherapy unit at Sannidhanam

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന  സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സ്പെഷലൈസേഷൻ ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളുമാണ് ഊഴം വെച്ച് യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നത്.  നവംബർ 22 നാണ് സൗജന്യ ഫിസിയോതെറാപ്പി സേവനം തുടങ്ങിയതെന്ന് ഞായറാഴ്ച ചുമതലയിലുണ്ടായിരുന്ന ഡോ. എസ് പൂവിയരശൻ പറഞ്ഞു.  "ദിവസം ശരാശരി 70 മുതൽ 100 പേർക്ക് വരെ ഫിസിയോതെറാപ്പിയും വൈദ്യസേവനവും 
നൽകിവരുന്നു. മസിൽ ഉളുക്ക്, പേശി വേദന, ചർദ്ദി എന്നിവയുമായാണ് കൂടുതൽ ആളുകളും എത്തുന്നത്," തമിഴ്നാട് കരൂർ സ്വദേശിയായ, 
ജനറൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ പറഞ്ഞു. 

ഇദ്ദേഹത്തിന്റെ കൂടെ ചെന്നൈ സ്വദേശിയായ ഡോ. മാണിക്യവേലനും തിരുവാരൂർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് വി ശരവണനുമാണ് ഷിഫ്റ്റിലുള്ളത്.  നാലു ദിവസമാണ് ഒരു സംഘത്തിന്റെ ഷിഫ്റ്റ്‌. സമയം രാവിലെ 9 മുതൽ രാത്രി 8 വരെ.  ടെൻസ് (ട്രാൻസ് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ), നെബുലൈസർ ഉപകരണങ്ങളും യൂണിറ്റിൽ ഉപയോഗിക്കുന്നു.ആദ്യമായി ശബരിമലയിൽ സേവനത്തിന് എത്തിയ 
പൂവിയരശ്ശനും മാണിക്കവേലനും ശബരിമലയെക്കുറിച്ചും ഇവിടെ എത്തുന്ന തീർത്ഥാടകരെക്കുറിച്ചും അവർക്കായി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചുമെല്ലാം നല്ല അഭിപ്രായം മാത്രമേ ഉള്ളൂ. ഇവരുടെ സഹായത്തിനായി വന്ന, കോയമ്പത്തൂർ സ്വദേശി വി പാർഥിപൻ കഴിഞ്ഞ 10 വർഷങ്ങളായി വിവിധ ആരോഗ്യസേവന പ്രവർത്തനങ്ങളിൽ വളണ്ടിയർ ആയി ശബരിമലയിൽ എത്തുന്നു.

Tags