കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടരുത് ; ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതി

high court
high court

കേസുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ട് കെട്ടരുതെന്നും ഹൈക്കോടതി പറഞ്ഞു.

കള്ളപ്പണ കേസിലെ പ്രതികളുടെ എല്ലാ സ്വത്തും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി. കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടരുത്. കുറ്റകൃത്യത്തിന് മുന്‍പുള്ള സ്വത്ത് കണ്ടുകെട്ടണം എന്ന് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തില്‍ പറയുന്നില്ലെന്നും കേസുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ട് കെട്ടരുതെന്നും ഹൈക്കോടതി പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട തൃശ്ശൂര്‍ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2014ല്‍ കുറ്റകൃത്യം ചെയ്‌തെന്ന ആരോപണത്തില്‍ ഇഡി ദമ്പതികളുടെ കുറ്റകൃത്യത്തിന് മുമ്പ് സമ്പാദിച്ച സ്വത്തും കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ദമ്പതികള്‍ കോടതിയെ സമീപിച്ചത്.

Tags