വിഴിഞ്ഞം തുറമുഖത്ത് കപ്പലുകൾ എത്താനുള്ള അനുമതികളും ലൈസൻസുകളും ലഭിച്ചു : എം.ഡി ദിവ്യ എസ്. അയ്യർ

divya

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് കപ്പലുകൾ എത്താനുള്ള അനുമതികളും ലൈസൻസുകളും ലഭിച്ചെന്ന് എം.ഡി ദിവ്യ എസ്. അയ്യർ. 12ന് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ചരക്ക് കപ്പലിനെ തുറമുഖത്ത് സ്വീകരിക്കുമെന്നും എം.ഡി വ്യക്തമാക്കി.

ഒന്നര മാസം ട്രയൽ റൺ നടക്കും. വിദേശത്ത് നിന്നുള്ള മദർഷിപ്പിന് പിന്നാലെ ചെറുകപ്പലുകളും എത്തുമെന്നും എം.ഡി മാധ്യമങ്ങളോട് പറഞ്ഞു.

ഗുജറാത്തിലെ മുദ്ര തുറമുഖത്ത് നിന്നുള്ള കപ്പലാണ് 12ന് എത്തുന്നത്. 1000 ക​ണ്ടെ​യ്​​ന​റു​ക​ളുള്ള യൂ​റോ​പ്പി​ൽ ​നി​ന്നു​ള്ള മ​ദ​ർ​ ഷി​പ്പാ​ണ്​ ന​ങ്കൂ​ര​മി​ടു​ക. ക​ണ്ടെ​യ്​​ന​റു​ക​ൾ മ​ദ​ർ ഷി​പ്പി​ൽ ​നി​ന്ന്​ ചെ​റു​ക​പ്പ​ലു​ക​ളി​ലേ​ക്ക്​ ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഇ​റ​ക്കാ​നും തി​രി​കെ ക​യ​റ്റാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​ന്ന​ര മാ​സ​ത്തോ​ളം ട്ര​യ​ൺ റ​ൺ തു​ട​രും.

അ​ദാ​നി തു​റ​മു​ഖ ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള മു​ന്ദ്ര തു​റ​മു​ഖം വ​ഴി ച​ര​ക്കു​ക​പ്പ​ൽ എ​ത്തി​ക്കാ​നാ​ണ് നീ​ക്കം. സെ​മി ഓ​ട്ടോ​മാ​റ്റി​ക്​ ക്രെ​യി​നു​ക​ൾ ക​​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന​ വി​ധ​മാ​ണ്​ സ​ജ്ജീ​ക​ര​ണം. ഐ.എൻ.വൈ.വൈ 1 എന്ന കോഡ് ആണ് തുറമുറത്തിന് നൽകിയിട്ടുള്ളത്.

തു​റ​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ക്രെ​യി​നു​ക​ൾ നേ​ര​ത്തേ ചൈ​ന​യി​ൽ​ നി​ന്ന്​ വി​ഴി​ഞ്ഞ​ത്ത്​ എ​ത്തി​ച്ചി​രു​ന്നു.

Tags