ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ഹൈക്കോടതി ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും


നടന്‍ ദിലീപും സംഘവും ശബരിമലയിൽ വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ശക്തമായ വിമർശനം ദേവസ്വം ബോർഡ് ഈ വിഷയത്തിൽ നടത്തിയിരുന്നു.
ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മിഷണറും ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ദേവസ്വം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിക്കും.
നടന്‍ ദിലീപിനൊപ്പം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് വിഐപി ദര്‍ശനം നേടിയത്. സന്നിധാനത്ത് പത്ത് മിനുട്ടിലേറെ സമയം മുന്‍നിരയില്‍ നിന്ന് ദിലീപും സംഘവും ദര്‍ശനം നടത്തിയത് മൂലം മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചതാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കാൻ കാരണം