ശബരിമലയിലെ ദിലീപിന്റെ ‘വിഐപി പരിഗണന’ : ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

'How did Dileep reach Sannidhanam under police escort?, the matter cannot be seen lightly': High Court criticizes
'How did Dileep reach Sannidhanam under police escort?, the matter cannot be seen lightly': High Court criticizes

കൊച്ചി : ദിലീപിന് സന്നിധാനത്ത് അധിക പരിഗണന നല്‍കിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധരിപ്പിക്കും.

ഭക്തരെ ബുദ്ധിമുട്ടിച്ച് ദിലീപിന് ഏറെ സമയം സോപാനത്തിന് മുന്നില്‍ നില്‍ക്കാന്‍ അവസരം നല്‍കിയതിനെ ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നല്‍കി ദര്‍ശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്നാണ് ശബരിമല സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ അവസരം ഒരുക്കിയത്, വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags