വടകരയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി

ihv

 
അഴിയൂര്‍: ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. വടകര കൈനാട്ടിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എര്‍ണാകുളത്ത് നിന്ന്  കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈസഡറില്‍ ഇടിച്ചുകയറുകയായിരുന്നു. 

ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ ടാങ്കറില്‍ നിന്നുണ്ടായ ചോര്‍ച്ച അടച്ചതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു. ടാങ്കറിലെ ഇന്ധനം മറ്റൊന്നിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് കൈനാട്ടി റോഡില്‍   ഗതാഗതം മുടങ്ങി.

Share this story