ശബരിമലയിൽ 'ബലൂൺ ജ്യോതി' പറത്തി ഭക്തൻ;പാഞ്ഞെത്തി പോലീസ് , താക്കീത്

Devotee flies 'Balloon Jyoti' at Sabarimala; Police rush, alert
Devotee flies 'Balloon Jyoti' at Sabarimala; Police rush, alert

ശബരിമല :  ദീപനാളംപോലൊരു ജ്വാലയുമായി പറന്നുയർന്ന ബലൂൺ കണ്ടപ്പപ്പോൾ ആൾക്കാർ ഒന്ന് അമ്പരന്നു .ആന്ധ്രയിൽനിന്നെത്തിയ ഒരുഭക്തനാണ് അവിടങ്ങളിൽ ഉത്സവസമയത്തും മറ്റും ക്ഷേത്രങ്ങളിൽ പറത്തിവിടുന്ന ഹോട്ട് എയർ പേപ്പർ ബലൂൺ കത്തിച്ച് ശബരിമല ക്ഷേത്രത്തിനുതൊട്ടുതാഴെ ആകാശത്തേക്കുപറത്തിവിട്ടത്. സാധാരണഗതിയിൽ അപകടമൊന്നും വരാനില്ല. ആകാശത്തെത്തി അത് കെടും.

പക്ഷേ, സന്നിധാനത്ത് ഒരു തീപ്പൊരിയോ തീനാളമോ ഉയരാതെ കണ്ണുംനട്ട് കാത്തിരിക്കുന്ന പോലീസിനും അഗ്നിരക്ഷാസേനയ്ക്കും നോക്കിയിരിക്കാനാകുമോ? പതിനായിരങ്ങൾ ഒത്തുകൂടുന്ന സ്ഥലമല്ലേ? പോലീസ് ഉടനെ പാഞ്ഞെത്തി അത് വേണ്ടെന്ന് ഓർമ്മിപ്പിച്ചു. കൈയിൽ സ്റ്റോക്കുണ്ടായിരുന്ന മറ്റൊരു ബലൂൺ വാങ്ങിച്ചു. അപ്പോഴേക്ക് ആകാശത്തെ ബലൂണിലെ തീ കെട്ടിരുന്നു. അതോടെ സുരക്ഷാസേനയുടെ ശ്വാസവും നേരെവീണു.
 

Tags