നാടൊന്നാകെ തിരച്ചിൽ; വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും ദേവേന്ദുവിന്റെ മൃതദേഹം പുറത്തെടുത്തപ്പോഴും നിസ്സംഗയായി 'അമ്മ


തിരുവനന്തപുരം: ദേവേന്ദുവിനെ കാണാനില്ല എന്ന് അമ്മ ശ്രീതു അയൽക്കാരോടു പറഞ്ഞ് നിമിഷങ്ങൾക്കകം കോട്ടുകാൽക്കോണം എന്ന ഗ്രാമം തിരച്ചിൽ തുടങ്ങി. ആളൊഴിഞ്ഞ ഇടങ്ങളിലും പറമ്പുകളിലുമൊക്കെ ടോർച്ചുവെട്ടം മിന്നി. സ്ഥലത്തെത്തിയ പോലീസും നാട്ടുകാർക്കൊപ്പം ചേർന്നു. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന ധാരണയിൽ പ്രദേശത്തെ സി.സി.ടി.വി.കളും വാഹനങ്ങളുമൊക്കെ അരിച്ചുപെറുക്കിയുള്ള അന്വേഷണം. ഒടുവിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് വീട്ടുമുറ്റത്തെ കിണർ പരിശോധിക്കാൻ തീരുമാനിച്ചത്. വലയിറക്കി വട്ടംപിടിച്ചപ്പോൾത്തന്നെ അവർ പറഞ്ഞു; ‘കുഞ്ഞ് കിണറ്റിലുണ്ട്’. കുഞ്ഞിന്റെ ജീവൻവെടിഞ്ഞ കുഞ്ഞുശരീരം കരയിലെടുക്കുമ്പോൾ നാടാകെ വിറങ്ങലിച്ചു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതാണെന്ന വാർത്തകൾ പിന്നാലെവന്നതോടെ നാട്ടുകാർ നടുങ്ങി.
കോട്ടുകാൽക്കോണം വാറുവിളാകത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകൾ ദേവേന്ദുവിന്റെ മരണമാണ് വ്യാഴാഴ്ച നാടിനാകെ നൊമ്പരമായത്.ശ്രീതുവിന്റെ അച്ഛന്റെ മരണത്തിന്റെ 16-ാംദിന ചടങ്ങുകൾ നടക്കാനിരുന്ന വ്യാഴാഴ്ചയാണ് ദുരന്തമുണ്ടായത്. വീടിനുസമീപത്തെ സ്ഥാപനങ്ങളിലെ മൂന്ന് സി.സി.ടി.വി.കളടക്കം വെളുപ്പിനെതന്നെ പോലീസ് പരിശോധിച്ചിരുന്നു. അതിനിടെ സ്ഥലത്തെത്തിയ ഡിവൈ.എസ്.പി. ഷാജിയാണ് കിണർ മൂടിയിരുന്ന പഴന്തുണികൾ ഒരുവശത്ത് നീങ്ങിക്കിടക്കുന്നതു കണ്ടത്. ഇവിടെമാത്രം എന്താണെന്ന് ചോദിച്ചപ്പോൾ ഇവിടെ തുണികഴുകിയിടാറുണ്ടെന്നായിരുന്നു ശ്രീതുവിന്റെ അമ്മ പറഞ്ഞത്. സംശയംതോന്നിയ ഡിവൈ.എസ്.പി. ഉടൻ ഫയർഫോഴ്‌സിനെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അവരെത്തി അരമണിക്കൂറിനകം മൃതദേഹം പുറത്തെടുത്തു.
തനിക്കൊപ്പം കുഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് അമ്മ ശ്രീതു അയൽവാസികളോടു പറഞ്ഞത്. പിന്നാലെ കുഞ്ഞിനായി തിരച്ചിൽ നടക്കുമ്പോഴും ശ്രീതു നിസ്സംഗയായി ഇരിക്കുകയായിരുന്നുവെന്ന് സ്ഥലവാസികൾ പറഞ്ഞു. അതു സംശയമുണ്ടാക്കുകയും ചെയ്തു. സംഭവസമയം അമ്മ ശ്രീതു, അച്ഛൻ ശ്രീജിത്ത്, മൂത്തകുട്ടി പൂർണേന്ദു (ഏഴ് വയസ്സ്), അമ്മാവൻ ഹരികുമാർ, അമ്മൂമ്മ ശ്രീകല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

മൃതദേഹം കിണറ്റിൽനിന്നു പുറത്തെടുത്തപ്പോഴും ശ്രീതുവും സഹോദരൻ ഹരികുമാറും വലിയ ദുഃഖം പ്രകടിപ്പിച്ചതുമില്ല. ഇതോടെ സംശയംതോന്നിയ പോലീസ് വീട്ടുകാരെയെല്ലാം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വീടിനുള്ളിൽ വസ്ത്രങ്ങൾ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയതും ദുരൂഹത വർധിപ്പിച്ചു. ചോദ്യംചെയ്യലിൽ ഓരോരുത്തരും പറഞ്ഞ കാര്യങ്ങൾ പരസ്പരം പൊരുത്തപ്പെട്ടില്ല. അതിനിടെ ഹരികുമാർ കുറ്റസമ്മതം നടത്തുകയായിരുന്നു .
Tags

നഷ്ടമായെന്ന് കരുതിയ ജീവിതം മനോജിന് ഇനി കൈയ്യെത്തിപ്പിടിക്കാം;അപകടത്തിൽ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേർത്ത് ആസ്റ്റർ മെഡ്സിറ്റി
നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. തൊട്ടടുത്ത നിമിഷം കൈ അതിവേഗം പിൻ