നെയ്യാറ്റിൻകരയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ തിരുവാഭരണങ്ങൾ കാണ്മാനില്ല
ആഭരണങ്ങളും, സർണ കട്ടകളുമാണ് കാണാതായത്. ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറിലാണ്.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. ലോക്കറിൽ നിന്നാണ് തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടത്.സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും, സർണ കട്ടകളുമാണ് കാണാതായത്. ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറിലാണ്.
തിരുവാഭരണ കമ്മീഷന്റെ പരിശോധനയിലാണ് വിവരം പുറത്തായത്. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് നഷ്ട്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷണർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തീരുവാഭരണങ്ങൾ സൂക്ഷിക്കുന്നത് പാറശ്ശാല മഹാദേവ ക്ഷേത്രത്തിലാണ്. എല്ലാ വർഷവും ഇവിടത്തെ തിരുവാഭരണങ്ങളുടെ കണക്കെടുക്കാറുണ്ട്.
മെയ് 23 നാണ് റിപ്പോർട്ട് കൈമാറിയത്.അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി 20 ലധികം ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായത്. എന്നാൽ ഇവയുടെ തൂക്കമോ മൂല്യമോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
.jpg)

