എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്താകുന്നത്, നല്ല ആത്മവിശ്വാസമുണ്ട്: സ്വരാജ്

'The incident of a student dying after being hit by an electric wire is unfortunate, political exploitation on the assumption of getting two more votes is bad': M. Swaraj
'The incident of a student dying after being hit by an electric wire is unfortunate, political exploitation on the assumption of getting two more votes is bad': M. Swaraj

മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്. 

എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്താകുന്നതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. പോളിംങ് ശതമാനം കൂടട്ടെയെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് തന്റെ ആഗ്രഹമെന്നും സ്വരാജ് പറഞ്ഞു. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്. 

tRootC1469263">

സാമൂഹിക പരിതസ്ഥിതിയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കാകെ ആത്മവിശ്വാസമുണ്ട്. ഓരോ ദിവസവും കഴിയും തോറും ആത്മവിശ്വാസം വര്‍ധിച്ചുവരികയാണുണ്ടായത്. വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാവരും വോട്ട് ചെയ്യണം. പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലൊരു പിന്തുണയാണ് ലഭിച്ചതെന്നും സ്വരാജ് പറഞ്ഞു.

Tags