അപകടം ; സംയുക്ത സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും

palakkad
palakkad

ഗതാഗത മന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം നല്‍കിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

പനയംപാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. 

പനയമ്പാടത്ത് സ്ഥിരം മീഡിയന്‍ സ്ഥാപിക്കണം, ചുവന്ന സിഗ്‌നല്‍ ഫ്‌ളാഷ് ലൈറ്റുകള്‍, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിംപിള്‍ സ്ട്രിപ് എന്നിവ ഉടന്‍ സ്ഥാപിക്കണം, റോഡില്‍ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം നല്‍കിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

വളവ് നികത്തല്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ ദേശീയ പാത അതോറിറ്റി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തും. അതേസമയം അപകടത്തിന് ശേഷം കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് തുറക്കും. രാവിലെ ഒന്‍പതിന് സ്‌കൂളില്‍ അനുശോചന യോഗവും ചേരും.

Tags