തിടമ്പു നർത്തകൻ വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി അന്തരിച്ചു
കൂത്തുപറമ്പ് : കൊട്ടിയൂർ ക്ഷേത്രം സ്ഥാനികനും ഉത്തര കേരളത്തിലെ ക്ഷേത്രാനുഷ്ഠാനമായ തിടമ്പുനൃത്ത നർത്തകൻ എടയാർ -തൈക്കണ്ടി ഇല്ലം വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി (64)അന്തരിച്ചു.
തിടമ്പു നൃത്ത ത്തിലെ വട്ടക്കുന്നം സമ്പ്രദായം ആവിഷ്കരിച്ച പരേതനായ വട്ടക്കുന്നം പരമേശ്വരൻ നമ്പൂതിരിയുടെയും പരേതയായ സരസ്വതി അന്തർജനത്തിന്റെയും മകനാണ്.
ഭാര്യ പുറച്ചേരി നീല മന ദേവകി അന്തർജനം. മക്കൾ : വട്ടക്കുന്നം വിഷ്ണു നമ്പൂതിരി (വേക്കളം എ.യു പിസ്കൂൾ) വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരി (തിടമ്പ് നർത്തകൻ). പരേതനായ തിടമ്പു നർത്തകൻ വട്ടക്കുന്നം നാരായണൻ നമ്പൂതിരി സഹോദരനാണ്.
ദീർഘകാലം അഴീക്കോട് പുതിയ കാവ് ഭഗവതി ക്ഷേത്രം മേൽ ശാന്തിയും എടയാർ ശ്രീ നാരായണമംഗലം ക്ഷേത്രം ഊരാളനുമായിരുന്നു.
മൊളോളംശിവക്ഷേത്രംഅക്ലിയത്ത് ,പൊക്യാരത്ത്, പള്ളിക്കുന്ന്, ചാലാട് ധർമ്മ ശാസ്താ ക്ഷേത്രം തുടങ്ങി ഉത്തര കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ തിടമ്പ്നർത്തകനുമായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘം ചിറ്റാരിപ്പറമ്പ് ബൗദ്ധിക്കായും പ്രവർത്തിച്ചിട്ടുണ്ട്.