കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 719 കോടി രൂപയുടെ സൈബർ തട്ടിപ്പ്; പത്തുപേരെ അറസ്റ്റുചെയ്തു
Dec 9, 2025, 11:00 IST
അഹമ്മദാബാദ്: കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ 719 കോടി രൂപയുടെ സൈബർ തട്ടിപ്പിന് സഹായം നൽകിയ പത്തുപേർ ഗാന്ധിനഗർ സൈബർപോലീസ് കസ്റ്റടിയിൽ. കേരളത്തിലെ 91 ഉൾപ്പെടെ 1447 കേസുകളുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ്
വിവിധ സൈബർ ചതികളിലൂടെ സമാഹരിച്ച പണം വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് വിദേശത്തേക്ക് കൈമാറാൻ ഇടനിലക്കാരായവരാണ് പ്രതികൾ. ഭാവ് നഗറിലെ ഇൻഡസ് ബാങ്കിലാണ് ഇതിനായി അക്കൗണ്ടുകൾ തുറന്നത്. ഈ തുക ചെക്കുകൾ വഴിയോ പണമായോ പിൻവലിച്ച് പല മാർഗങ്ങളിലൂടെ ദുബായിലും ചൈനയിലുമുള്ള ആസൂത്രകർക്ക് എത്തിച്ചുനൽകുന്നതാണ് രീതി. ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള വഴികൾ ഇതിനായി ഉപയോഗിച്ചു. അറസ്റ്റിലായവരിൽ ബാങ്ക് ജീവനക്കാരുമുണ്ട്.
tRootC1469263">.jpg)

