നിയമസഭാ തിരഞ്ഞെടുപ്പ്: സി.പി.എം. പാർട്ടി ഗ്രാമങ്ങളിൽ വേരിറക്കാനുറച്ച് ബി.ജെ.പി., കണ്ണൂരിലെ കുത്തക മേഖലകളിലടക്കം കടന്നുകയറാനുള്ള തന്ത്രങ്ങൾ

bjp cpm

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എം. പാർട്ടി ഗ്രാമങ്ങളിൽ വേരുകളിറക്കാനുറച്ച് ബി.ജെ.പി. കണ്ണൂരിലേതുൾപ്പെടെ സി.പി.എമ്മിന്റെ കുത്തക മേഖലകളിലടക്കം കടന്നുകയറാനുള്ള തന്ത്രങ്ങളുമായാണ് ബി.ജെ.പി. നീക്കം. മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനായിരിക്കും ഇതിന്റെ ഏകോപന ചുമതല.

പാർട്ടി ഗ്രാമങ്ങളിലെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സജീവമാകുകയാണ് പദ്ധതി. ജൂലൈ 20-ന് പ്രത്യേക യോഗംചേർന്ന് തുടർനീക്കം തീരുമാനിക്കും. ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ഭാരവാഹി യോഗത്തിൽ ഇതിനുള്ള ചുമതല ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന് നൽകി. തലശേരിയിൽനിന്നുള്ള കൃഷ്ണദാസിന് കണ്ണൂരിലുള്ള വലിയ വ്യക്തിബന്ധങ്ങൾകൂടി കണക്കിലെടുത്താണ് തീരുമാനം. 

കണ്ണൂർ, കാസർക്കോട് ജില്ലകളിലെ സി.പി.എം. ഗ്രാമങ്ങളിലാണ് പ്രാഥമികമായി ശ്രദ്ധ കൊടുക്കുന്നത്. സി.പി.എമ്മിലെ ക്രിമിനൽ ബന്ധമുള്ള സംഘവും ആശയപരമായി നിലകൊള്ളുന്ന സംഘവും രണ്ട് തട്ടിലായതിനാൽ പാർട്ടി ഗ്രാമങ്ങളിൽ രാഷ്ട്രീയം പറയാൻ ഇടമുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

Tags