സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; കണ്ണൂരിൽ സി.പി.എം അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

cpm sajeesh

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള സി.പി.എം അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂർ പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജീഷിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ. എരമരം സെൻട്രൽ മേഖല അംഗവും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി സത്യപാലന്റെ ഡ്രൈവറും കൂടിയാണ് സജീഷ്.

നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ സജീഷിനെതിരേ ആരോപണങ്ങൾ ഉണ്ടായിരുന്നു. അർജുൻ ആയങ്കി അടക്കമുള്ള സ്വർണം പൊട്ടിക്കൽ സംഘവുമായി സജീഷിന് ബന്ധമുണ്ട് എന്നടക്കം ആരോപണമുയർന്നിരുന്നു. എന്നാൽ ഒരു തരത്തിലുള്ള നടപടിയും സജീഷിനെതിരേ പാർട്ടി എടുത്തിരുന്നില്ല. 

കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സജീഷും അർജുൻ ആയങ്കി അടക്കമുള്ള സംഘവും പയ്യന്നൂർ കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയത്. ഇവിടെ വെച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും കൂടി സജീഷിനെ പിടികൂടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സജീഷിനെ പാർട്ടിയിൽ നിന്ന് സജീഷിനെതിരേ  പുറത്താക്കിയിരിക്കുന്നത്.
 

Tags