തെറ്റുകൾ തിരുത്താൻ ഒരു അവസരം കൂടി ; മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം

arya rajendran

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

 കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടൽ. മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ ആശങ്ക ഉയർന്നിരുന്നു. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി നേതാക്കൾക്കിടയിലുണ്ട്.

കോര്‍പറേഷൻ ഭരണവും ഭരണ നേതൃത്വത്തിന്‍റെ പിടിപ്പുകേടും മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പെരുമാറ്റവും അതിനിശിത വിമര്‍ശനത്തിന് വിധേയമായി. കെഎസ്ആര്‍ടിസി മേയര്‍ വിവാദത്തിൽ ബസ്സിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റി അംഗം തുറന്നടിച്ചു. മേയറും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയും പക്വതയില്ലാതെ പെരുമാറിയെന്നാണ് വിമർശനം.

ഭരണത്തിലെ വീഴ്ചകളും പ്രവർത്തനശൈലിയും മൂലം അധികാരം നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് പാർട്ടി ഇടപെടൽ. മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തൽ കൂടി ഉണ്ടായതിനെ തുടർന്നാണ് ഒരവസരം കൂടി നൽകുന്നത്. കോര്‍പറേഷൻ ഭരണത്തിലെ വീഴ്ചകൾ ജില്ലാ ഘടകം പ്രത്യേകം പരിശോധിക്കും.

Tags