ആശമാരെ സിപിഎം നേതാക്കൾ അവഹേളിച്ചു; സർക്കാർ പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന് സണ്ണി ജോസഫ് എംഎൽഎ

ആശമാരെ സിപിഎം നേതാക്കൾ അവഹേളിച്ചു; സർക്കാർ പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന് സണ്ണി ജോസഫ് എംഎൽഎ
Attempt to douse wife with petrol in Kannur: Husband suffers burns, in critical condition
Attempt to douse wife with petrol in Kannur: Husband suffers burns, in critical condition


കണ്ണൂർ: ആശാവർക്കർമാർക്ക് സർക്കാർ നടത്തിട്ടുള്ള പ്രഖ്യാപനം അപര്യാപ്‌തമെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. അത് അവർ തന്നെ വ്യക്തമാക്കിട്ടുണ്ട്. സർക്കാർ സമരത്തെ അധിക്ഷേപിക്കുവാനായിരുന്നു ശ്രമിച്ചത്. സമരക്കാരെ സി പി എം നേതാക്കൾ അവഹേളിച്ചുവെന്നും സമരം ആശാ വർക്കർമാർ ശക്തമായി തുടരുമെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിൻ്റെ രൂപവും ഭാവവും മാറുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

tRootC1469263">

പിഎംശ്രീ പദ്ധതിയെന്ന പ്രധാന വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നതാണ് ശിവൻകുട്ടിയുടെ പ്രസ്താവനയെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. ദേശിയ വിദ്യാഭ്യാസ നയത്തിൽ ആണൊ അതൊ സി പി ഐ കോലം കത്തിച്ചതിലാണൊ വേദനയെന്നും അദ്ദേഹം പരിഹസിച്ചു. പി എം ശ്രീയിൽ നിന്ന് പിന്മാറാനല്ല തിരഞ്ഞെടുപ്പ് വരെ ഒളിച്ചുകളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതികളെ മുഴുവൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശബരിമലയിലെ മോഷണം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags