സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ബ്രാഞ്ച് അംഗത്തെ സി.പി.എം പുറത്താക്കി

cpm kannur gold

കണ്ണൂർ: ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസിൻ്റെ ആരോപണങ്ങൾ ഉയർത്തിയ വിവാദങ്ങൾക്കിടെ സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എംബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. 

സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്നു സജേഷ്. സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 എന്നാൽ മനു തോമസ് പി.ജയരാജനും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ എം.ഷാജറിനെതിരെയുമുള്ള വിമർശനങ്ങൾ തള്ളുകയായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം. ഇതിനിടെയാണ് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഡി.ബെ. എഫ് ഐ നേതാവിനെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചത്.
 

Tags