സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചു; അനുഭാവികളെ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി

cpm1

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിത്തിന്റെ പേരിൽ പാർട്ടി അനുഭാവികളെ തെറി വിളിക്കുകയും ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത് സിപിഎം ഏരിയ സെക്രട്ടറി. സിപിഎം കുന്ദമം​ഗലം ഏരിയ സെക്രട്ടറി പി. ഷൈബുവാണ് പാർട്ടി അനുഭാവികളെ തെറിവിളിക്കുകയും ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തത്. 

ഇതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകൾ പുറത്ത് വന്നു. ഏരിയാ സെക്രട്ടറി പി. ഷൈബു, ബാലകൃഷ്‌ണൻ എന്ന അനുഭാവിയെ തെറിവിളിക്കുന്ന വിഡിയോയും ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

സമൂഹ മാധ്യമങ്ങളിൽ ഇവർ പങ്കുവച്ച പോസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്  ഭീഷണിപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് ബാലകൃഷ്ണനെയും മോഹനനേയും തെറിവിളിക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. 

Tags