ഡീന്‍ കുര്യാക്കോസ് ഇടുക്കി ജില്ലയില്‍ നടത്തുന്നത് കപടയാത്രയെന്ന് അഡ്വ. ചന്ദ്രപാല്‍

google news
cpi


മൂന്നാര്‍: ഡീന്‍ കുര്യാക്കോസ് ഇടുക്കി ജില്ലയില്‍ നടത്തുന്നത് കപടയാത്രയെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍. ഒരുവികസനം പോലും നടത്താതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന യാത്ര ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


നാലുവര്‍ഷം പിന്നിടുമ്പോഴും ജില്ലിയിലും ദേവികുളം താലൂക്കിലും എടുത്തുപറയാന്‍ കഴിയുന്ന ഒരുവികസനംപോലും നടപ്പിലാക്കാന്‍ ഇടുക്കി എം പി എന്നനിലയില്‍ ഡീന്‍ കുര്യാക്കോസിന് സാധിച്ചിട്ടില്ലെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പറഞ്ഞു. 


ജില്ലയില്‍ മാത്രമല്ല തോട്ടംതൊഴിലാളികള്‍ കൂടുതലായി താമിക്കുന്ന മൂന്നാര്‍ മേഖലയില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കാനുള്ളത്. കേന്ദ്രത്തിന്റെ സഹകണത്തോടെ നടപ്പിലാക്കാവുന്ന പദ്ധതികള്‍ പോലും അനുമതി വാങ്ങുന്നതിന് എം. പി എന്നനിലയില്‍ ഡീന്‍ പരാജയമായിരുന്നുവെന്നും സി പി ഐ മണ്ഡലം സെക്രട്ടറി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ബഫര്‍സോണ്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ ഹരിത എം എല്‍എ മാരാണ്. എന്നാല്‍ അതില്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ക്യത്യമായ നിലപാടുകള്‍ സ്വീകരിച്ചത് ജനങ്ങള്‍ക്ക് ഗുണം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബഫര്‍സോണിന്റെ പേരിലും പട്ടയത്തിന്റെ പേരിലും ഡീന്‍ പദയാത്ര നടത്തുകയാണ്. ഡീന്റെ യാത്ര പദയാത്രയല്ല മറിച്ച് കപടയാത്രയെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ പറഞ്ഞു.

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നയിക്കുന്ന പദയാത്രക്ക് ഈ മാസം 13 ന് കുമളിയിലാണ് തുടക്കമായത്. പദയാത്ര എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്.
 

Tags