സിപിഐ സംസ്ഥാന നേതൃ യോഗം ഇന്ന് മുതല്‍

binoy

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. 

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി. നേതൃത്വത്തിന്റെ പിടിപ്പുകേടിലും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉയര്‍ന്നിരുന്നത്.

തിരുത്തല്‍ ശക്തിയാകാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സിപിഐ സംസ്ഥാന നേതൃത്വവും നേരിടുന്നുണ്ട്. ഇതെല്ലാം സംസാഥാന നേതൃയോഗങ്ങളിലും ആവര്‍ത്തിക്കും. ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവും , തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗണ്‍സിലും ആണ് ചേരുന്നത്. 

Tags