ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, അവിശ്വാസത്തില്‍ എതിര്‍ത്തത് പ്രകോപനമായി ; വയനാട്ടില്‍ മര്‍ദ്ദനമേറ്റ ജനപ്രതിനിധി

benny cheriyan
benny cheriyan

കമ്പിവടി കൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചതായും മെമ്പര്‍ ബെന്നി ചെറിയാന്‍ ആരോപിക്കുന്നു.

വയനാട് പനമരത്ത് വാര്‍ഡ് മെമ്പറെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണം. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആണെന്നും കമ്പിവടി കൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചതായും മെമ്പര്‍ ബെന്നി ചെറിയാന്‍ ആരോപിക്കുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബെന്നിയെ ഒരു സംഘം ആക്രമിച്ചത്. നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ബെന്നി.

പഞ്ചായത്തില്‍ ഇടത് പ്രസിഡന്റിനെതിരായ അവിശ്വാസത്തിന് അനുകൂലമായി ബെന്നി വോട്ട് ചെയ്തിരുന്നു. യുഡിഎഫിനെ അനുകൂലിച്ച് വോട്ട് ചെയ്തതില്‍ തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്നും ഇക്കാര്യം കാണിച്ച് എസ്പിക്ക് പരാതി നല്‍കിയിരുന്നുവെന്നും ബെന്നി പറയുന്നു. പരാതിയില്‍ ആരോപിക്കുന്ന അതേ സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നും ബെന്നി ആരോപിച്ചു.

Tags