കോര്‍പറേറ്റുകള്‍ക്ക് അഭിമന്യു സ്മാരക മന്ദിരത്തിന്റെ ഒരിഞ്ച് സ്ഥലം പോലും നല്‍കിയിട്ടില്ല, കോണ്‍ഗ്രസ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം
Dec 19, 2024, 05:02 IST
സ്മാരകത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ സഹകരണ ബാങ്കിന് വാടകയ്ക്ക് നല്‍കിയത് വരുമാനത്തിന് വേണ്ടിയാണ്.
അഭിമന്യു സ്മാരകത്തിന്റെ പേരില്‍ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്. കലൂരില്‍ നിര്‍മിച്ച സ്മാരകം സംബന്ധിച്ച് കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു.
സ്മാരകത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ സഹകരണ ബാങ്കിന് വാടകയ്ക്ക് നല്‍കിയത് വരുമാനത്തിന് വേണ്ടിയാണ്. അഭിമന്യു ട്രസ്റ്റിന് വേറെ വരുമാന മാര്‍ഗങ്ങളില്ല. കോര്‍പറേറ്റുകള്‍ക്ക് സ്മാരക മന്ദിരത്തിന്റെ ഒരിഞ്ച് സ്ഥലം പോലും നല്‍കിയിട്ടില്ലെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരിച്ചു. അഭിമന്യു സ്മാരകം വാടകയ്ക്ക് കൊടുത്ത് പണം ഉണ്ടാക്കുന്നത് അപമാനകരമാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു.