കോൺഗ്രസ് ഇപ്പോഴും കോർപറേറ്റുകളെ പിൻതുണയ്ക്കുന്നു : മുഖ്യമന്ത്രി

Congress still supporting corporates: Chief Minister
Congress still supporting corporates: Chief Minister

പിണറായി പാറപ്രം സമ്മേളനത്തിൻ്റെ എൺപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി പിണറായി കൺവെൻഷൻ സെൻ്ററിന് സമീപം  സജ്ജമാക്കി പ്രത്യേകം സജ്ജമാക്കിയ പ്രത്യേക വേദിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നവഉദാരവൽക്കരണം നടപ്പിലാക്കിയത് കോൺഗ്രസാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അതു തുടരുകയാണ്. കോർപറേറ്റുകളെ സഹായിക്കുന്ന നയത്തെ തള്ളി പറയാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. രാജ്യം ഭരിക്കുന്ന പാർട്ടിക്കോ ആർ.എസ്.എസിനോ സ്വാതന്ത്യസമരത്തിൽ യാതൊരു പങ്കുമില്ല. മാത്രമല്ല ബ്രീട്ടീഷ് സാമ്രാജ്യത്വത്തെ അനുകൂലിച്ചവരാണ്.

നിങ്ങൾ തന്നെ ഭരിച്ചാൽ മതിയെന്ന് അന്നത്തെ ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് പറഞ്ഞവരാണവർ. നെഹ്രുവിനെയും അംബേദ്ക്കറെയുമൊക്കെ അവമതിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. ചാതുർവർണ്യം നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ് സംഘപരിവാർ ശക്തികൾ.

അവർ ഗുരുജിയെന്ന് വിളിക്കുന്ന ഗോൾവാൾക്കർ മനു സ്മൃതിയെ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന് അർഹമായ ദുരിതാശ്വാസ ഫണ്ട് കേന്ദ്ര സർക്കാർ നൽകുന്നില്ല വയനാട്ടിലെ മുണ്ടക്കെ - ചൂരൽമല ദുരന്തബാധിതരെ സംസ്ഥാന സർക്കാർ ഏതു വിധേനെയും സംരക്ഷിക്കുമെന്നും ഇതിനായി നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags