ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം: തലച്ചോറിന് ക്ഷതം

chottanikkara case
chottanikkara case

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് വെന്റിലേറ്റര്‍ സഹായം തുടരുകയാണ്.

എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ അക്രമത്തിന്  ഇരയായ പോക്‌സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് വെന്റിലേറ്റര്‍ സഹായം തുടരുകയാണ്. പെണ്‍കുട്ടിയുടെ തലച്ചോറിനാണ് ഗുരുതരമായ ക്ഷതം.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആണ്‍ സുഹൃത്തിന്റെ അക്രമത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. കേസില്‍ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് അനൂപ് പൊലീസിന് നല്‍കിയ മൊഴി.

Tags