മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാം; കോഴ വാങ്ങി സിപിഐഎം നേതാവ്

bribe

കോഴിക്കോട്ട്: മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശെരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴ വാങ്ങിയതായി പരാതി. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ കമ്മിറ്റി അംഗവുമായ നേതാവിനെതിരെയാണ് പരാതി. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.

പണം നൽകിയ വ്യക്തിയും സിപിഎം അനുഭാവിയാണ്. പണം നൽകിയ ശേഷം നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആയുഷ് വകുപ്പില്‍ സ്ഥാനം നൽകുമെന്നും മന്ത്രി റിയാസ് ഇടപെടുമെന്നും നേതാവ് ഉറപ്പു നൽക്കുകയാണ് ചെയ്തത്. ഈ പദവിയും ലഭിക്കാതെ വന്നതോടെയാണ് പാർട്ടിക്ക് പരാതി നൽകിയത്. 

അതേസമയം സംഭവത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിയോട് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.