പത്താംക്ലാസ് പാസാകാത്ത അമ്മായിയമ്മ , വ്യാജഡോക്ടറെന്ന് മരുമകളുടെ പരാതി; ക്ലിനിക്കിനെതിരേ അന്വേഷണം

misdiagnosis  The hospital and the doctor have to pay a compensation of Rs 3 lakh to the patient kottayam

ആലപ്പുഴ: പത്താംക്ലാസ് പാസാകാത്ത സ്ത്രീ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തുന്നെന്ന പരാതി. ആലപ്പുഴ മാമ്മൂട്, കൊറ്റംകുളങ്ങര എന്നിവിടങ്ങളില്‍ ക്ലിനിക്ക് നടത്തുന്ന സ്ത്രീക്കെതിരെ പോലീസ് അന്വേഷണം . യോഗ്യതയുള്ള ഡോക്ടറില്ലാത്ത സമയത്താണ് ഇവര്‍ സ്വയം ഡോക്ടര്‍ചമഞ്ഞു ചികിത്സ നടത്തുന്നതെന്നാണു പരാതി.

സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ ക്ലിനിക്ക് നടത്തുന്ന സ്ത്രീക്ക് യോഗ്യതയോ ലൈസന്‍സോ ഇല്ലെന്നു വ്യക്തമായതായാണു വിവരം. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ആലപ്പുഴ നോര്‍ത്ത് പോലീസിനോടു നിര്‍ദേശിച്ചു. സംഭവത്തില്‍ ഉടന്‍ പോലീസ് കേസെടുക്കും. ക്ലിനിക്ക് നടത്തുന്ന സ്ത്രീയുടെ മരുമകളാണ് പരാതിക്കാരി.

എസ്.എസ്.എല്‍.സി.യോ നഴ്‌സിങ്ങോ പാസാകാത്ത ഇവര്‍ വര്‍ഷങ്ങളായി ആളുകളെ കബളിപ്പിച്ച് ചികിത്സ നടത്തുകയും മരുന്നുനല്‍കുകയും ചെയ്യുന്നെന്നാണ് പരാതി. ആദ്യം ഇവര്‍ക്കെതിരേ പരാതി നല്‍കിയപ്പോള്‍ കൊറ്റംകുളങ്ങരയിലുണ്ടായിരുന്ന സ്ഥാപനം പൂട്ടി. പിന്നീടാണ് മാമൂട് ക്ലിനിക്ക് തുടങ്ങിയത്.

ക്ലിനിക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു ഡോക്ടര്‍ ഏറെക്കാലമായി വിദേശത്തുജോലി ചെയ്യുകയാണ്. ഈ ഡോക്ടറുടെ പേരുപയോഗിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തുന്നത്. ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Tags