സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി ; കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

CONGRESS

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി നേതൃത്വം. ചങ്ങനാശേരിയിലെ മുന്‍ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യന്‍ മാത്യു മണമേലിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ കെപിസിസിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

യുഡിഎഫ് യോഗം അലങ്കോലപ്പെടുത്തി എന്നടക്കമുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. കെപിസിസി ജനറല്‍ സെക്രട്ടറിയായ മുതിര്‍ന്ന നേതാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നും സെബാസ്റ്റ്യന്‍ മാത്യുവിനെതിരെ ആരോപണം ഉണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Tags