രാജ്ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്‌നേഹം ചൊരിഞ്ഞത് ആര്‍എസ്എസിനാണെന്ന് മുഖ്യമന്ത്രി
cm

കൊച്ചി : രാജ്ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം ഗവര്‍ണര്‍ സ്‌നേഹം ചൊരിഞ്ഞത് ആര്‍എസ്എസിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ആര്‍.എസ്.എസ് ശ്രമം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംഘപരിവാര്‍ ബന്ധമുള്ളവരെ വി.സിയാക്കാനാണ് ശ്രമം നടക്കുന്നത്. കേരള സര്‍വകലാശാലയില്‍ ഏകപക്ഷീയമായി വി.സിയെ നിയമിക്കാന്‍ ശ്രമം നടക്കുന്നു. പിന്‍ സീറ്റ് ഡ്രൈവിനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഇത്തരം അജണ്ടയ്ക്ക് നിന്നു കൊടുക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗവര്‍ണര്‍ എന്ന സ്ഥാനത്തിരിക്കുന്നയാള്‍ ആര്‍.എസ്.എസ് മേധാവിയെ കാണുന്നത് രാജ്യമോ ജനങ്ങളോ ഇതുവരെ കാണാത്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിന പരേഡില്‍ നെഹ്‌റു ക്ഷണിച്ച് ആര്‍.എസ്.എസ് പങ്കെടുത്തതിന് രേഖകളില്ലന്നാണ് വിവരാവകാശ രേഖ. ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാന്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു. പൊതുവികാരം കേന്ദ്രത്തിന് എതിരാണ്.

Share this story