ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ട് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

suicide

ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ട് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്. അമ്മയായ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. ഇതിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

റിമോട്ട് തരാന്‍ ആവശ്യപ്പെട്ട് ആദിത്യന്‍ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയില്‍ കയറി വാതില്‍ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനല്‍ കമ്പിയിലാണ് ആദിത്യന്‍ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags