ലഹരിപാര്‍ട്ടിയില്‍ ഏറ്റുമുട്ടല്‍; സംഘര്‍ഷ വിവരം അറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകള്‍ തകര്‍ത്തു

jeep
jeep

പ്രദേശവാസികള്‍ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് ഇവിടേയ്ക്ക് എത്തിച്ചേരുകയായിരുന്നു.

ലഹരിപാര്‍ട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. തൃശ്ശൂര്‍ നല്ലെങ്കരയില്‍ ഗുണ്ടകള്‍ ഉള്‍പ്പെടെയുള്ള 12ഓളം പേര്‍ വരുന്ന സംഘം ലഹരിപാര്‍ട്ടി നടത്തിയിരുന്നു. പ്രദേശത്തെ ഒഴിഞ്ഞ പറമ്പില്‍ വെച്ചായിരുന്നു ലഹരിപാര്‍ട്ടി. ലഹരിപാര്‍ട്ടി നടക്കുന്നതിനിടയില്‍ ഇവര്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പ്രദേശവാസികള്‍ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് ഇവിടേയ്ക്ക് എത്തിച്ചേരുകയായിരുന്നു.

tRootC1469263">

ലഹരിപാര്‍ട്ടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേര്‍ന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകള്‍ സംഘം അടിച്ച് തകര്‍ത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്.

Tags