കുമരനല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ വീണ്ടും കൂട്ടയടി

Another clash between students at Kumaranallur Higher Secondary School

പാലക്കാട്: കുമരനല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി. വെള്ളിയാഴ്ച രാവിലെ സ്‌കൂളിനുള്ളില്‍ പത്താംക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമാരംഭിച്ചത്. പിന്നീട് പ്ലസ്ടു വിദ്യാര്‍ഥികളും ഇതില്‍ ഇടപെടുകയായിരുന്നു.അധ്യാപകര്‍ പ്രശ്‌നം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും വൈകീട്ട് സ്‌കൂള്‍ വിട്ടതോടെ റോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി നടക്കുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൃത്താല എസ്.ഐ. സുഭാഷ് മോഹന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. രേഖകളില്ലാത്ത നിലയില്‍ കണ്ടെത്തിയവയും, നിയമലംഘനം നടത്തിയതുമായ ഒമ്പത് ബൈക്കുകള്‍ സ്‌കൂള്‍ പരിസരത്തുനിന്ന് പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ അക്കാദമിക് വര്‍ഷവും പലതവണ സ്‌കൂളില്‍ കൂട്ടത്തല്ല് നടന്നിരുന്നു. അധ്യാപകര്‍ക്കുപോലും ഇതില്‍ മര്‍ദനമേറ്റിരുന്നു. സ്റ്റേഷനിലെത്തിച്ച ബൈക്കുകള്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ച് ബോധവത്കരണത്തിനുശേഷം വിട്ടുനല്‍കാനാണ് പോലീസ് തീരുമാനം. 
 

Tags