നാഗരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക: മന്ത്രി വി അബ്ദുറഹ്മാൻ

uyfcvh

കുന്ദമംഗലം: നാഗരിക മൂല്യങ്ങളെ എക്കാലത്തും ഉയർത്തിപ്പിടിക്കണമെന്നും നാഗരിക ബോധങ്ങളെ സംരക്ഷിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാൻ. മർകസ് ശരീഅഃ കോളേജ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്ന ആർട്സ് ഫെസ്റ്റ് 'ഖാഫ്' അഞ്ചാം എഡിഷനോടനുബന്ധിച്ച് നഗര സൗന്ദര്യം ആഘോഷിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ അഡ്വ. കെഎം ബഷീർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, എ കെ അബ്ദുൽ മജീദ്,
അഡ്വ. ശംവീൽ നൂറാനി വിഷയാവതരണം നടത്തി. പ്രമേയത്തിലൂന്നി മത്സരങ്ങൾ, മിനി എക്സ്പോ എന്നിവയും സംഘടിപ്പിച്ചു.

നാല് ടീമുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ച 'ഖാഫ്' അർട്സ് ഫെസ്റ്റിൽ ഫെർഗാന, ഉർദുൻ, അഗാദിർ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സമാപന സംഗമത്തിൽ അഡ്വ. ടി സിദ്ദീഖ് എംഎൽഎ, സയ്യിദ് ശിഹാബുദ്ദീൻ ജീലാനി, അബ്ദുള്ള സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ കരീം ഫൈസി, സയ്യിദ് ഹാഷിർ ബുഖാരി, സഫ്‌വാൻ കോട്ടക്കൽ, അബ്ദുൽ വാഹിദ് അദനി, മുഹമ്മദ് ടിസി ആക്കോട് സംബന്ധിച്ചു. റുഷ്ദ് വേങ്ങര, ഫായിസ് മണ്ണാർക്കാട്, സലീം ബദ്രാവദി, ഉനൈസ് സഅദി, ശിബിലി മഞ്ചേരി, അബ്ദുൽ ബാരി പെരിമ്പലം തുടങ്ങിയവർ ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ കരസ്ഥമാക്കി. നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ദീഖ് മൂസ വിജയികൾക്ക് ഉപഹാരം നൽകി.
 

Share this story