ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊലൂഷ്യന്‍സ് സിഇഒ ഉള്‍പ്പെടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്‌തേക്കും

ms
ms

ചോദ്യപേപ്പര്‍  ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായ എം.എസ് സൊലൂഷ്യന്‍സ് സി ഇ.ഒ ഷുഹൈബ് ഉള്‍പ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. വീഡിയോ തയ്യാറാക്കിയ അധ്യാപകരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി, കെ.കെ മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
 
ചോദ്യപേപ്പര്‍  ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന നാലംഗ അന്വേഷണ സംഘം ഇന്നലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇന്നത്തെ പരീക്ഷയിലെ സാധ്യതാ ചോദ്യങ്ങളുമായി ലൈവില്‍ കഴിഞ്ഞ ദിവസം ഷുഹൈബ് എത്തിയിരുന്നു.

Tags