ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ മുഴുവൻ കുട്ടികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തണം : ബാലാവകാശ കമ്മിഷൻ

Child Rights Commission registered a case
Child Rights Commission registered a case

സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ മുഴുവൻ കുട്ടികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി.  സർക്കാരിന്റെ  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലോ  സ്റ്റേറ്റ് സെക്യൂരിറ്റി മിഷന്റെ മിഠായി പദ്ധതിയിലോ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ നിർദ്ദേശം നൽകി.

സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ നയങ്ങളും പ്രവർത്തനങ്ങളും നിരന്തരമായി പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തു ന്നതിനും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. തന്റെ മകൻ ടൈപ്പ് വൺ ഡയബറ്റിസ് ബാധിതനാണ്. ചികിത്സയ്ക്കു വേണ്ടി സ്റ്റാർ ഹെൽത്ത് ഉൾപ്പെടെയുള്ള ഇൻഷ്വറൻസ് സ്ഥാപനങ്ങൾ കുട്ടിക്ക് ഇൻഷ്വറൻസ് നിഷേധിച്ചു. കുട്ടികളെ വിവേചനപരായി മാറ്റി നിർത്തുന്ന ഇൻഷ്വറൻസ് കമ്പനികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം.

ജുവനൈൽ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ പരാമർശിച്ച് കുട്ടിയുടെ മാതാവ് കമ്മിഷന് നൽകിയ പരാതിയിന്മേലാണ് നടപടി. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട്  60 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശം നൽകി.

Tags