മത്സ്യകർഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

cm

മത്സ്യകർഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ജൂലൈ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

  പരിപാടിയോടനുബന്ധിച്ച് മത്സ്യകർഷക സംഗമവും സെമിനാറും സംഘടിപ്പിക്കും. മത്സ്യകൃഷി മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച മത്സ്യ കർഷകർക്കും ഫീൽഡ്തല  ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും പുരസ്കാരങ്ങൾ നൽകി ആദരിക്കും.

    ഇന്ത്യയിൽ നീല വിപ്ലവ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന കാർപ്പ് മത്സ്യങ്ങളിലെ പ്രേരിത പ്രജനന സാങ്കേതിക വിദ്യ 1957 ജൂലൈ പത്തിനാണ് പ്രൊഫ. അലികുഞ്ഞ്, ഡോ. ഹിരലാൽ ചൗധരി എന്നിവരുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തത്. ഇതിന്റെ ഓർമ്മയ്ക്കാണ് എല്ലാ വർഷവും ജൂലൈ 10 ദേശീയ മത്സ്യ കർഷക ദിനമായി ആചരിക്കുന്നത്.

Tags