പിരിഞ്ഞുപോയ ഭാര്യ ഉള്‍പ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ചെന്താമരയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ട്
Jan 29, 2025, 08:37 IST


സജിത, ഭര്‍ത്താവ് സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി, പുഷ്പ, ചെന്താമരയുടെ ഭാര്യ എന്നിവരാണ് അഞ്ചുപേര്‍
പിരിഞ്ഞുപോയ സ്വന്തം ഭാര്യയെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി ചെന്താമര. ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ചെന്താമരയുടെ പ്ലാന്‍.
സജിത, ഭര്‍ത്താവ് സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി, പുഷ്പ, ചെന്താമരയുടെ ഭാര്യ എന്നിവരാണ് അഞ്ചുപേര്‍. തന്റെ കുടുംബം തെറ്റിപ്പിരിയാന്‍ കാരണം സുജാതയും സുധാകരനുമാണെന്ന് ഇയാള്‍ കരുതിയിരുന്നു. ഇത് മൂലമുണ്ടായ പകയാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്.