ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നല്‍കണം ; കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം
Jan 29, 2025, 06:12 IST


എല്ലാവര്‍ക്കും നീതി കിട്ടണമെങ്കില്‍ അയാളെ കൊല്ലണമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുതെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍. അയാളെ കൊന്നാല്‍ മാത്രമേ സമാധാനത്തോടെ ഇരിക്കാന്‍ കഴിയൂ. പിടിച്ച് ജയിലില്‍ ഇട്ടിട്ട് കാര്യമില്ല. ജാമ്യം കിട്ടി അയാള്‍ ഇനിയും പുറത്തിറങ്ങും. എല്ലാവര്‍ക്കും നീതി കിട്ടണമെങ്കില്‍ അയാളെ കൊല്ലണമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.
കഴിഞ്ഞ മണിക്കൂറുകള്‍ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ആ ഭയം വിട്ടു പോകണമെങ്കില്‍ വധശിക്ഷ നടപ്പാക്കണം. മറ്റൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ല. പൊലീസിനും സര്‍ക്കാരിനും ഇനി വീഴ്ച സംഭവിക്കാന്‍ പാടില്ല. തങ്ങള്‍ക്ക് അച്ഛനും അമ്മയും അച്ഛമ്മയും ഇല്ലാതായെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.