കെമിസ്ട്രി 40 മാര്‍ക്ക് ചോദ്യത്തില്‍ 32 മാര്‍ക്കു ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലില്‍ വന്നത്, വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് കെ എസ് യു

ksu
ksu

പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണവിധേയരായ എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം.പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ആകെ 40 മാര്‍ക്കിന്റ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റ ചോദ്യങ്ങളും ഇന്നലെ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലില്‍ വന്നതായാണ് ആരോപണം. കെഎസ്യു ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.


അതേപടിയുള്ള ചോദ്യങ്ങള്‍ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലില്‍ വന്നിരിക്കുന്നത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ എംഎസ് സൊല്യൂഷന്‍സ് പണം ആവശ്യപ്പെടുന്നതായും കെഎസ്യു ആരോപിച്ചു. ഈ പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് എംഎസ് സൊല്യൂഷന്‍സിന്റെ വാദം. എത്ര കുട്ടികള്‍ ഇത്തരത്തില്‍ പണം നല്‍കി ചോദ്യങ്ങള്‍ വാങ്ങി എന്നതടക്കം അന്വേഷണം നടക്കേണ്ടതുണ്ടെന്നും കെഎസ്യു പറയുന്നു.

Tags