ചീമേനി തുറന്ന ജയിൽ നിന്ന് ചാടിപ്പോയ തടവുകാരന്‍ തൂങ്ങിമരിച്ച നിലയിൽ

chemani
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാൾ ഇന്നലെ രാത്രിയാണ് ജയിൽ ചാടിയത്

ചീമേനി തുറന്ന ജയിൽ നിന്ന് ചാടിപ്പോയ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാതമംഗലം സ്വദേശി ജെയിംസ് ജോസഫാണ് മരിച്ചത്.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാൾ ഇന്നലെ രാത്രിയാണ് ജയിൽ ചാടിയത്. ഇയാളെ കണ്ണൂർ ഓലയമ്പാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Share this story