കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുൻ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി

google news
karuvanur
 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാൾ ഈടാക്കി.

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ മുൻ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാർ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴിയിൽ പറയുന്നു.

 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാൾ ഈടാക്കി. സിപിഎം നേതാവ് എംകെ കണ്ണനെതിരെയും മുൻ ഡിഐജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇഡി പറയുന്നു.

വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടിക്കെതിരെയും, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മൊഴിയുണ്ട്.

Tags