അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ
Dec 15, 2024, 07:47 IST
കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല.
അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. രണ്ടാം പ്രാവശ്യമാണ് മല കയറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ തന്നെ വെറുതെ വിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
താന്‍ എന്താണ് അയ്യപ്പനോട് പ്രാര്‍ത്ഥിച്ചതെന്ന് പറയില്ല. എന്ത് പറഞ്ഞാലും മാധ്യമ പ്രവര്‍ത്തകര്‍ വളച്ചൊടിക്കും. കഴിഞ്ഞ പ്രാവശ്യം മലകയറ്റം കഠിനമായിരുന്നു. കഴിഞ്ഞ പ്രാവശ്യം മലകയറാന്‍ രണ്ടര മണിക്കൂര്‍ എടുത്തു. ഇക്കുറി അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ശബരിമലയിലെ സൗകര്യങ്ങളേപ്പറ്റി ഭക്തരാണ് പറയേണ്ടത്. അവര്‍ അഭിപ്രായം പറയട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.